Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാ​റ​ൻ​റീ​നി​ലു​ള്ള...

ക്വാ​റ​ൻ​റീ​നി​ലു​ള്ള ഭാ​ര്യ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്​

text_fields
bookmark_border
ക്വാ​റ​ൻ​റീ​നി​ലു​ള്ള ഭാ​ര്യ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്​
cancel

പാ​ലോ​ട്: ക്വാ​റ​ൻ​റീ​നി​ലു​ള്ള ഭാ​ര്യ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ട ഭ​ർ​ത്താ​വി​നെ​തി​രെ പാ​ലോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​രി​ങ്ങ​മ്മ​ല പ​ന​ങ്ങോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ര​തീ​ഷി​നെ​തി​രെ​യാ​ണ് കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

 

ഇ​യാ​ളു​ടെ ഭാ​ര്യ 18ന് ​ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ര​തീ​ഷ് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​ൽ അ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പൊ​ലീ​സും ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

ഇ​തി​ൽ കു​പി​ത​നാ​യ ഇ​യാ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഭാ​ര്യ​യെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കി വീ​ട്​ പൂ​ട്ടി​യി​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ, ജ​ന​പ്ര​തി​നി​ധി​ക​ളോ പൊ​ലീ​സോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാ​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. 

തു​ട​ർ​ന്ന്, പൊ​ലീ​സി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഭാ​ര്യ​യെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsquarantinecovid 19
News Summary - case against husnabd-kerala news
Next Story