തൃശൂർ: ചെറുതുരുത്തിയിലെ യുവതിയുടെ മരണം സ്ത്രീധന പീഡനത്തെതുടർന്നെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 24കാരിയായ കൃഷ്ണപ്രഭയെ ആണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പാണ് കൃഷ്ണപ്രഭയും ദേശമംഗലം സ്വദേശി ശിവരാജും തമ്മിൽ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ശനിയാഴ്ച പിറന്നാൾ ദിനത്തിൽ രാവിലെ എട്ടിന് കൃഷ്ണപ്രഭ അമ്മയെ വിളിക്കുകയും വീട്ടിലേക്ക് വരികയാണെന്നും ഭർത്താവിൻെറ വീട്ടിൽ നിൽക്കാൻ കഴിയാത്ത ബുദ്ധിമുട്ടാണെന്നും പറഞ്ഞു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം കൃഷ്ണപ്രഭയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ത്രീധനത്തിൻെറ പേരിൽ ഭർത്താവും ഭർത്താവിൻെറ അമ്മയും പലതവണ മകളെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. സി.എ. വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രഭ.