Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുമുടിക്കെട്ടുമായി...

ഇരുമുടിക്കെട്ടുമായി യുവതികളെന്ന വ്യാജ വിഡിയോ; കേസെടുത്ത്​ പൊലീസ്

text_fields
bookmark_border
kerala police
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി ര​ണ്ട് യു​വ​തി​ക​ള്‍ എ​ന്ന ത​ര​ത്തി​ലു​ള്ള സെ​ല്‍ഫി വി​ഡി​യോ പ്ര​ച​രി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ജി​ല്ല സൈ​ബ​ര്‍ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ല്‍ സ്വ​മേ​ധ​യാ​യാ​ണ്​ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. രാ​ജേ​ഷ് എ​ന്ന യു​വാ​വി​ന്‍റെ ഇ​ന്‍സ്റ്റ​ഗ്രാം പ്രൊ​ഫൈ​ല്‍ പേ​ജി​ലാ​ണ് വി​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സൈ​ബ​ര്‍ പൊ​ലീ​സ്​ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ന​ട​ത്താ​റു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി നി​ല്‍ക്കു​ന്ന യു​വ​തി​ക​ളു​ടെ മു​ഖ​സാ​ദൃ​ശ്യം തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്ത് പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം സെ​ല്‍ഫി വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത​ര​ത്തി​ല്‍ വ്യാ​ജ​മാ​യി നി​ര്‍മി​ച്ച വി​ഡി​യോ​യാ​ണ് ഇ​യാ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍ന്ന്, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സു​ക​ളി​ല്‍ മു​റി​വു​ള​വാ​ക്കി സ​മൂ​ഹ​ത്തി​ല്‍ ല​ഹ​ള സൃ​ഷ്ടി​ക്കാ​ന്‍ മ​നഃ​പൂ​ര്‍വം ശ്ര​മി​ച്ച​തി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഐ.​ടി നി​യ​മ​ത്തി​ലെ വ​കു​പ്പും ചേ​ര്‍ത്താ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake video
News Summary - case against fake selfie video from sabarimala
Next Story