Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ നേതാവിനെതിരെ...

പ്രതിപക്ഷ നേതാവിനെതിരെ അസഭ്യ പോസ്​റ്റ്​: ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ കേസ്​

text_fields
bookmark_border
crime-scenee
cancel

ഈങ്ങാപ്പുഴ (കോഴിക്കോട്​): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഫേസ്​ബുക്കിൽ അസഭ്യ പോസ്​റ്റുകളിട്ട ഡി.വൈ.എഫ്​.ഐ പ്രവർത്തകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മലിനെതിരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്​റ്റർ ചെയ്തത്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിനു വേണ്ടി മനപ്പൂർവ്വം ശ്രമിച്ചതിനുമാണ് കേസ്. മേയ് 11 മുതൽ 14 വരെ ഇദ്ദേഹം തുടർച്ചയായി പ്രതിപക്ഷ നേതാവിനെതിരെ സ്വന്തം ഫേസ്​ബുക്​ പോസ്​റ്റുകളിലൂടെ അസഭ്യം പറയുകയായിരുന്നു. 

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേഷ് ജോസ് നൽകിയ പരാതിയിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഐ  എ.പി. അനൂപിനാണ് അന്വേഷണ ചുമതല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaCrime NewsDYFIkerala news
News Summary - case against dyfi worker
Next Story