Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘിച്ച് സമരം; ഡീൻ കുര്യാക്കോസ് എം.പിക്കെതിരെ കേസ്
text_fieldsbookmark_border
ഇടുക്കി: ലോക്ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെതിരെ കേസ്. ഇടുക്കി ജില്ലയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡീൻ കുര്യാക്കോസ് നിരാഹാര സമരം നടത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലായിരുന്നു സമരം.
ഡീൻ കുര്യക്കോസിനെ കൂടാതെ മറ്റ് 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്. അതേസമയം, കേസിന് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. വേണ്ടി വന്നാൽ ഇനിയും സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
