അമ്മക്ക് മര്‍ദനം: മകളും മരുമകനും അറസ്റ്റില്‍
text_fieldsപയ്യന്നൂര്‍: 75 വയസ്സുള്ള വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍ മകളും മരുമകനും അറസ്റ്റില്‍. പയ്യന്നൂര്‍ മാവിച്ചേരിയിലെ കെ.വി. കാര്‍ത്യായനിയെ മര്‍ദിച്ച കേസിലാണ് മകള്‍ ചന്ദ്രമതിയെയും (52) ഇവരുടെ ഭര്‍ത്താവ് പുത്തന്‍പുരയില്‍ രവീന്ദ്രനെയും (58) പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും പയ്യന്നൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടുവെന്നുകാണിച്ച് കാര്‍ത്യായനിയുടെ മകനും ചന്ദ്രമതിയുടെ സഹോദരനുമായ കെ.വി. വേണുഗോപാലനാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ശനിയാഴ്ച രാത്രി ബഹളംകേട്ട് അന്വേഷിക്കാനത്തെിയപ്പോള്‍ ചന്ദ്രമതി അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടുവെന്ന് പരാതിയില്‍ പറയുന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തശേഷം വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള അമ്മയെ അസഭ്യംപറയുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നതായി പരാതിയിലുണ്ട്. ചൂലുകൊണ്ട് മര്‍ദിക്കുന്നതായുള്ള വിഡിയോ ദൃശ്യവും പരാതിക്കാര്‍ പൊലീസിനു കൈമാറിയിരുന്നു. കാര്‍ത്യായനിയെ പയ്യന്നൂര്‍ പൊലീസ് ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്കാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഗാര്‍ഹികപീഡനത്തിനാണ് കേസെടുത്തത്. എന്നാല്‍, മര്‍ദിച്ചതായുള്ള പരാതി കള്ളമാണെന്നാണ് ചന്ദ്രമതി പറയുന്നത്.അതിനിടെ, സംഭവത്തെക്കുറിച്ച് സമൂഹികനീതി വകുപ്പ് ഗൗരവമായി കാണുന്നെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ല സാമൂഹികക്ഷേമ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
