Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്...

കോ​വി​ഡ് മാ​ന​ദ​ണ്ഡങ്ങൾ​ ലം​ഘി​ച്ചു: സി.പി.എം നേതാക്കൾക്കെതിരെയും ലീഗ് പ്രവർത്തകനെതിരെയും കേസ് 

text_fields
bookmark_border
കോ​വി​ഡ് മാ​ന​ദ​ണ്ഡങ്ങൾ​ ലം​ഘി​ച്ചു: സി.പി.എം നേതാക്കൾക്കെതിരെയും ലീഗ് പ്രവർത്തകനെതിരെയും കേസ് 
cancel

നാ​ദാ​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ദാ​പു​രം പൊ​ലീ​സ് സി.​പി.​എം നേ​താ​ക്ക​ൾ​ക്കും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേർക്കുമെതിരെ കേ​സെ​ടു​ത്തു. തൂ​ണേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റി​​െൻറ​യും തൂ​ണേ​രി​യി​ലെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

പൊ​ലീ​സ് സ്വ​യം എ​ടു​ത്ത​താ​ണ് ഒ​രു കേ​സ്. തൂ​ണേ​രി പേ​രോ​ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ത​ട്ടാ​റ​ത്ത് ജ​യ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​നെ​തി​രെ​യാ​ണ് യൂ​ത്ത് ലീ​ഗി​​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​രി​യ ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. മോ​ഹ​ന​ൻ അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 18 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം തൂ​ണേ​രി​യി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ  കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ത​ലേ​ദി​വ​സം ന​ട​ന്ന സി.​പി.​എം അ​നു​സ്മ​ര​ണ ച​ട​ങ്ങി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത് ച​ർ​ച്ച​യാ​യി​രു​ന്നു. പി​ന്നാ​ലെ യൂ​ത്ത് ലീ​ഗി​​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് സി.​പി.​എം നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള​ള​വ​രെ പ്ര​തി ചേ​ർ​ത്ത് കേ​സെ​ടു​ത്ത​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന തൂ​ണേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് നാ​ദാ​പു​രം താ​ഴെ ഇ​ല്ല​ത്ത് ഷാ​ജ​ഹാ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ചാ​ര​ണ​ത്തി​​െൻറ വി​ശ​ദ​വി​വ​ര​ങ്ങ​ളും പ​രാ​തി​യി​ലു​ണ്ട്. 

75 ഓ​ളം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് 41ാം ച​ര​മ​ദി​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​രൂ​ർ പെ​രു​മു​ണ്ട​ച്ചേ​രി പു​ളി​യ​ങ്കോ​ട്ട് ര​വീ​ന്ദ്ര​ൻ(58)​നെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​താ​വാ​യ ചാ​ത്തു​വി​​െൻറ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ​ത്. ലോ​ക്​​ഡൗ​ൺ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വാ​ഹ​നം റോ​ഡി​ലി​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വേ​റ്റു​മ്മ​ൽ കൊ​പ്ര​ക്ക​ണ്ടി മു​ഹ​മ്മ​ദി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Lockdown Violation
News Summary - case against cpm league leaders -kerala news
Next Story