Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയല്‍വാസിയുടെ കുളിമുറിയില്‍ ഒളികാമറ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
text_fieldsbookmark_border
Listen to this Article
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ കാമറ വെച്ചതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഷാജഹാൻ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറിക്ക് പുറത്ത് ശബ്ദം കേട്ടതോടെ വീട്ടമ്മ ബഹളമുണ്ടാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്‍റെ കൈയിൽ നിന്ന് മൊബൈൽ നിലത്ത് വീണു. മൊബൈലിനകത്ത് ഷാജഹാൻ പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

