വനപാലകരെ ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
text_fieldsപ്രതീകാത്മക ചിത്രം
കോന്നി: വനം വകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 സി.പി.എം പ്രവർത്തകർക്കെതിരെ ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം നേതാവ് ജേക്കബ് വളയംപള്ളി അടക്കമുള്ള 12 പേർക്കെതിരെയാണ് കേസ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
റോഡരികിൽ മുറിച്ചിട്ട മരങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വനം വകുപ്പ് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചെന്നും ജീവനക്കാരെ കൈയേറ്റം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു.

