Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു പോയ കമിതാക്കൾക്കെതിരെ കേസ്​

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു പോയ കമിതാക്കൾക്കെതിരെ കേസ്​
cancel

മാന്നാർ: പ്രായപൂർത്തിയാകാത്ത 14 ഉം 10 ഉം വീതം വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചുപോയ കമിതാക്കൾക്കെതിരെ കേസ്​. വിവാഹിതനും രണ്ട്​ കുട്ടികളു​െട പിതാവുമായ മാന്നാർ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ കുറുമ്പഴക്കയിൽ വീട്ടിൽ ടി.താമരാക്ഷൻ ( 42 ) പാവുക്കര ചെറുതാഴെയിൽ വീട്ടിൽ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവർക്കെതിരെയാണ്​ കേസ്​.

കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ബന്ധം വിലക്കുകയും ഇനിയങ്ങനെയുണ്ടാകില്ലെന്ന ഉറപ്പിന്മേൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കാമുകന്‍റെ ഇടുക്കിയിലുള്ള ബന്ധുവീട്ടിലേക്ക്​ ഇവർ കാറിൽ കടക്കുകയായിരുന്നു. തുടർന്ന്​ രണ്ടു പേരുടെയും ബന്ധുക്കൾ പൊലീസിൽ പരാതിനൽകി.

ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ പൊലീസ്​ രണ്ട്​ പേരെയും പിടികൂടിയത്​. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ചു പോയതോടെ കുട്ടികൾക്ക് അരക്ഷിത ബോധവും - മാനസിക വിഷമവും ഭയവും ഉണ്ടാക്കിയെന്ന കാരണത്തിൽ 2015 ലെ കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉൾപ്പെട്ട ബാലനീതി നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case against couples who abandoned their minor children
Next Story