തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് അതിക്രമിച്ച് കടന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്. സുരേന്ദ്രനടക്കം 8 പേർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായതിന് തൊട്ടു പിന്നാലെകെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നിരുന്നു. വിഷയത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിയെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം കെ സുരേന്ദ്രൻ സ്ഥലത്തെത്തിയിരുന്നു. സുരേന്ദ്രനും മറ്റുള്ളവരും സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതായാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും അറിയുന്നു.