Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺകെണി വിവാദം: എ.കെ...

ഫോൺകെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു

text_fields
bookmark_border
saseendran
cancel

തിര​ുവനന്തപുരം: ഫോൺകെണി വിവാദത്തെ തുടർന്ന്​ രാജിവെച്ച മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രൻ നിരന്തരം ഫോൺ വിളിച്ച്​ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന്​ തിര​ുവനന്തപുരം സി.ജെ.എം കോടതിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ്​ കേസ്​ എടുത്തിരിക്കുന്നത്​. ജൂലൈ 28 ന്​ ശശീന്ദ്രൻ നേരിട്ട്​ ഹാജരാകണമെന്നും കോടതി അറിയിച്ചു.​

ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മറ്റ്​ മാധ്യമപ്രവർത്തകരുടെ മൊഴികളും പരിശോധിച്ച ശേഷമാണ്​ ശശീന്ദ്രനെതിരെ കേസെടുക്കാൻ കോടതി തീരുമാനിച്ചത്​. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്​ത്​ ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്​തുവെന്ന്​ മാധ്യമ​പ്രവർത്തകയുടെ പരാതിയിലാണ്​ കോടതി നടപടി.

കേസ്​ എടുത്ത കോടതി നടപടി സ്വാഭാവികമാണെന്നും അന്വേഷണത്തോട്​ താൻ സഹകരിക്കുമെന്നും എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. തനിക്ക്​ പറയാനുള്ളത്​ കേൾക്കാൻ കോടതി ഒരവസരം തന്നിരിക്കുകയാണ്​. കേസിൽ അന്വേഷണം വേണമെന്ന്​ നേരത്തെ ആവശ്യ​പ്പെട്ടിരുന്നുവെന്നും ശശീന്ദ്രൻ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK Saseendran
News Summary - Case against AK Sasindran
Next Story