Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്ലോഗർ ‘ചെകുത്താനെ’യും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്; നടൻ ബാലയ്ക്കെതിരെ കേസ്

text_fields
bookmark_border
വ്ലോഗർ ‘ചെകുത്താനെ’യും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്; നടൻ ബാലയ്ക്കെതിരെ കേസ്
cancel

കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗറായ അജു അലക്സിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പരാതിയിൽ നടൻ ബാലയ്ക്കെതിരെ കേസെടുത്തു. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

അജുവിന്‍റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽഖാദർ ആണ് പരാതി നൽകിയത്. തന്നെയും തന്‍റെ കൂടെ താമസിച്ചാൽ സുഹൃത്തിനേയും കൊല്ലുമെന്ന് ബാല ഭീഷണിപ്പെടുത്തിയതായി അജു ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ബാലയ്ക്കെതിരെ അജു വീഡിയോ ചെയ്തതിന്‍റെ വിരോധത്തിലാണ് ഭീഷണി എന്നാണ് എഫ്.ഐ.ആർ. ‘ആറാട്ടണ്ണൻ’ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയേയും കൂട്ടിയാണ് ബാല എത്തിയതെന്നും രണ്ട് ഗുണ്ടകളും ഒപ്പം ഉണ്ടായിരുന്നുവെന്നും അജു അലക്സ് പറഞ്ഞു.

എന്നാൽ അലക്സ് വിഡിയോയിൽ ഉപയോഗിക്കുന്ന മോശം ഭാഷയോടുള്ള തന്‍റെ പ്രതികരണമാണിതെന്നാണ് ബാല പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - case against actor bala
Next Story