Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എൻ.എ. ഖാദറിൻെറ...

കെ.എൻ.എ. ഖാദറിൻെറ പേരിൽ വ്യാജസന്ദേശം: പെരുമ്പാവൂർ സ്വദേശി ഹാജരായി, വോയ്സ് ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്ന്

text_fields
bookmark_border
കെ.എൻ.എ. ഖാദറിൻെറ പേരിൽ വ്യാജസന്ദേശം: പെരുമ്പാവൂർ സ്വദേശി ഹാജരായി, വോയ്സ് ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്ന്
cancel

മലപ്പുറം: മുൻ എം.എൽ.എ കെ.എൻ.എ. ഖാദറി​േൻറതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ശബ്​ദത്തി​െൻറ ‍‍യഥാർഥ ഉടമ മലപ്പുറം പൊലീസ് സ്​റ്റേഷനിൽ ഹാജരായി മൊഴി നൽകി. എറണാകുളം പെരുമ്പാവൂർ മുടിക്കൽ സ്വദേശി കുഞ്ഞുമുഹമ്മദാണ്​ (65) തിങ്കളാഴ്ച വൈകുന്നേരത്തോടെ മലപ്പുറത്തെത്തി കെ.എൻ.എ. ഖാദറി​െൻറ സാന്നിധ്യത്തിൽ പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത്.

ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ താൻ സ്വന്തം നിലപാട് വ്യക്തമാക്കി സുഹൃത്തുക്കൾക്കയച്ച വോയ്സ് ക്ലിപ്പാണ് ഖാദറി​േൻറതെന്ന പേരിൽ പ്രചരിച്ചതെന്ന് ഇയാൾ പറയുന്നു. കൃത്രിമം കാണിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു.

ലീഗ് നേതാവ് കെ.എൻ.എ. ഖാദർ ഇസ്രായേലിനെ അനുകൂലിച്ചും ഇസ്​ലാം മതത്തെ അവഹേളിച്ചും സംസാരിക്കുന്നെന്ന തരത്തിലാണ് ചിത്രവും ശബ്​ദവും ചേർത്ത് വിഡിയോ, വോയ്സ് ക്ലിപ്പുകൾ പ്രചരിച്ചത്. തുടർന്ന് ഖാദർ ജില്ല പൊലീസ് മേധാവി, ഡി.ജി.പി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.

മൂന്നുമാസം മുമ്പാണ് സുഹൃത്തുക്കൾക്ക് വോയ്സ് അയച്ചതെന്നും തുടർന്ന് ബിസിനസ് ആവശ്യാർഥം താൻ ​ബഹ്​​ൈറനിൽ പോയിരുന്നെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. ക്ലിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പൊലീസിനെയും ഖാദറിനെയും വിളിച്ച് താൻ നിരപരാധിയാണെന്ന് അറിയിച്ചിരുന്നതായും ഇയാൾ പറയുന്നു. വിശദീകരണത്തിൽ തൃപ്തനാണെന്നും കൃത്രിമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഖാദർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voice ClipKNA Khader
News Summary - case about fake voice clip in the name of KNA Khader
Next Story