Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദു മഹാ...

ഹിന്ദു മഹാ സമ്മേളനത്തിൽ ഹലാൽ, ലൗ-ലാൻഡ് ജിഹാദുകൾ ചർച്ച ചെയ്യാൻ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയും

text_fields
bookmark_border
ഹിന്ദു മഹാ സമ്മേളനത്തിൽ ഹലാൽ, ലൗ-ലാൻഡ് ജിഹാദുകൾ ചർച്ച ചെയ്യാൻ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയും
cancel
Listen to this Article

അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തി​ന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവിൽ മുസ്‍ലിം വിരുദ്ധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തീവ്ര ക്രിസ്ത്യൻ സംഘത്തിന്റെ കൂട്ടായ്മയായ കാസയും. വെള്ളിയാഴ്ച നടക്കുന്ന സെമിനാറിൽ കാസ അംഗങ്ങളും പ​ങ്കെടുക്കും.

ലൗ, ലാന്‍ഡ് ജിഹാദ് ആന്‍ഡ് ഹലാല്‍ എക്കണോമി എന്ന വിഷയത്തെക്കുറിച്ച് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ സംസാരിക്കും. രാവിലെ 10 മുതല്‍ 4 മണിവരെ നാല് സെമിനാര്‍ സെഷനുകളാണുളളത്. പ്രമുഖ എഴുത്തുകാരി ഷഫാലി വൈദ്യയും സെമിനാറില്‍ സംസാരിക്കും.



വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമ്മേളനം മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സന്ദീപ് വാചസ്പതി, മാധ്യമപ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍, അഡ്വ. കൃഷണരാജ് എന്നിവര്‍ സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Casaextremist Christian organizationHindu Maha Sammelan
News Summary - Casa, an extremist Christian organization at the Hindu Maha Sammelan
Next Story