You are here

കേരളപ്പിറവി ദിനം മുതൽ പൊലീസ്​ സ്​റ്റേഷനുകളിലെ ചുമരുകളിൽ ഇനി കാർട്ടൂണും

07:59 AM
20/09/2019
(photo for representation)
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ ഇ​നി ചു​മ​രു​ക​ളി​ൽ കാ​ർ​ട്ടൂ​ണും കാ​ണാം. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ ജ​ന​സൗ​ഹാ​ർ​ദ മു​ഖം ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ർ​ട്ടൂ​ണു​ക​ൾ സ്ഥാ​പി​ച്ച് പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ക്കും.

ഡി​സം​ബ​റോ​ടെ മു​ഴു​വ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും ചു​മ​രു​ക​ളി​ൽ കാ​ർ​ട്ടൂ​ണു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. ഇ​തി​നാ​യി മ​ല​യാ​ള​ത്തി​ലു​ള്ള മി​ക​ച്ച കാ​ർ​ട്ടൂ​ണു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ സി.​ബി.​ഐ ആ​സ്ഥാ​ന​ത്തെ ഇ​ട​നാ​ഴി​ക​ളി​ൽ അ​ഴി​മ​തി​ക്കെ​തി​രാ​യി വ​ര​ച്ച ഒ​ട്ടേ​റെ കാ​ർ​ട്ടൂ​ണു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ലാ​ണ്​ കേ​ര​ള​ത്തി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​ന്നോ​ടി​യാ​യി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത്​ ആ​ർ.​കെ. ല​ക്ഷ്മ​ണി​​െൻറ 12 കാ​ർ​ട്ടൂ​ണു​ക​ൾ സ്ഥാ​പി​ച്ചു. സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ​രു​ടെ കാ​ർ​ട്ടൂ​ണു​ക​ളാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​ഥാ​പി​ക്കു​ക. ജ​ന​ങ്ങ​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യ​ു​ന്ന കാ​ർ​ട്ടൂ​ണു​ക​ൾ​ക്കാ​കും പ​രി​ഗ​ണ​ന. 
Loading...
COMMENTS