കാർട്ടൂണിസ്റ്റ് ബി. ജി. വർമ്മ അന്തരിച്ചു
text_fieldsകൊച്ചി: പ്രമുഖ കാർട്ടൂണിസ്റ്റ് ബി. ജി. വർമ്മ അന്തരിച്ചു. 75 വയസ്സായിരുന്നു. ത്രിപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. ശങ്കേഴ്സ് വീക്കിലിയിൽ ശങ്കറിനൊപ്പം ഏറെക്കാലം കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചു . ഒ.വി. വിജയൻ , എടത്തട്ട നാരായണൻ, സി.പി. നാരായണൻ തുടങ്ങിയ പ്രഗത്ഭരെല്ലാം സഹപ്രവർത്തകരായിരുന്നു.
ശങ്കേഴ്സ് വീക്ക് ലിയിൽ സി.പി. നാരായണന്‍റെ പ്രശസ്തമായ ' the man of the week' കോളത്തിന്റെ കാരിക്കേച്ചറിസ്റ്റായി ശ്രദ്ധേയനായി. അടിയന്തിരാവസ്ഥയിൽ ശങ്കേഴ്സ് വീക്ക് ലി നിർത്തിയപ്പോൾ ശങ്കറിനൊപ്പം ചിൽഡ്രൻസ് ബുക്ക് ട്രസ്റ് രൂപീകരണത്തിൽ പങ്കാളിയായി. തുടർന്ന് ദീർഘകാലം CBT യിലായിരുന്നു. കറാച്ചിയിൽ ജനിച്ച് ദില്ലി തട്ടകമാക്കിയ BG വർമ്മ നിരവധി പുരസ്കാരങ്ങളും നേടി.
ദില്ലി കേരളാ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന ഗായത്രി വർമ്മയാണ് ഭാര്യ. മക്കൾ - ജീവൻ, കല. സംസ്ക്കാരം ഇന്ന് വൈകിട്ട് 8 മണിക്ക് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
