‘റോബോകുമാർ വരൻ, വധു ചിരുത, നാദസ്വരവും സദ്യയും’; എ.ഐ കാലത്തെ കാർട്ടൂണിൽ തിളങ്ങി നജാദ്
text_fieldsതൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവം കാർട്ടൂൺ മത്സരത്തിൽ എ ഗ്രേഡുമായി കോഴിക്കോട് എലേറ്റിൽ സ്വദേശി മുഹമ്മദ് നജാദ് പി. ‘എന്തും ചെയ്യും AI’ എന്ന വിഷയത്തിലാണ് കാർട്ടൂൺ മത്സരം നടന്നത്. എം.ജെ.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ് നജാദ്.
‘നിർമിത ബുദ്ധി - മുട്ട്? !’എന്ന ശീർഷകത്തിൽ 2050ൽ നടക്കുന്ന ഒരു കല്യാണ ചടങ്ങ് വിഷയമാക്കിയായിരുന്നു നജാദിന്‍റെ കാർട്ടൂൺ വര. റോബോ കുമാർ എന്ന പേരുള്ള ഒരു റോബോർട്ട് വരൻ, ഒരു മനുഷ്യ വധു ചിരുതയെ താലികെട്ടുന്ന ചടങ്ങ്, നാദസ്വരവും സദ്യ വിളമ്പലും, അവിവാഹിതരായ യുവാക്കളുടെ അന്തംവിടലും ഒക്കെ ഹാസ്യ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
2025ലെ സംസ്ഥാന കലോത്സവത്തിൽ തബല, കാർട്ടൂൺ, ഗസൽ ആലാപനം എന്നീ ഇനങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് കരസ്ഥമാക്കി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കോഴിക്കോട് എലേറ്റിൽ സ്വദേശികളായ എം.ജെ.എച്ച്.എസ്.എസ് അധ്യാപകൻ ഡോ. മുഹമ്മദ് ബഷീറിന്റെയും നുബുലയുടെയും മകനാണ് നജാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

