കാർട്ടൂൺ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsസംസ്ഥാന സർക്കാറിന്റെ മാധ്യമ പുരസ്കാരത്തിന് അർഹനായ ‘മാധ്യമം’ സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു. മന്ത്രി വി. ശിവൻകുട്ടി സമീപം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
2024ൽ കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ അവാർഡിന് അർഹനായ ‘മാധ്യമം’ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍ രാഗേഷ് മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സെക്രട്ടേറിയറ്റ് ദർബാർ ഹാളിലായിരുന്നു അവാർഡ് വിതരണം.
2024ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഹേ റാം’ എന്ന കാർട്ടൂൺ ആണ് പുരസ്കാരത്തിന് അർഹമായത്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

