പാത്താമുട്ടം സംഘർഷം: പള്ളിയില്‍ അഭയം തേടിയവർ വീടുകളിലേക്ക് മടങ്ങും
text_fieldsകോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്‍റ് പോൾസ് പള്ളിയിലെ കേരാൾ സംഘത്തിനും പള്ളിക്കും നേരെയുണ്ടായ ആക്രമണത ്തെ തുടർന്നുണ്ടായ സംഘർഷം പരിഹരിക്കാൻ ധാരണയായി. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറാൻ ജില്ല ാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനിച്ചു.
ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. പ്രദേശത്തു സംഘർഷാവസ്ഥയും പ്രകോപനങ്ങളും ഒഴിവാക്കാൻ പൊലീസ് പിക്കറ്റിങ്ങ് ഏർപ്പെ ടുത്തും. കൃത്യമായ ഇടവേളകളിൽ പൊലീസ് പട്രോളിങ്ങും നടത്താനും യോഗത്തിൽ ധാരണയായി.
വെള്ളിയാഴ്ച രാവിലെ പാത്താമുട്ടത്തു നിന്ന് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടത്തിയ ലോങ് മാർച്ച് ഇൗസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിഷേധം ഉയർത്തുന്നതിടെയായിരുന്നു സംഘർഷം.
ഡിസംബർ 23ന് രാത്രി പാത്താമുട്ടം കൂമ്പാടി സെന്‍റ് പോൾസ് പള്ളിയിലെ സൺഡേ സ്കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവ നടത്തിയ ക്രിസ്മസ് കരോൾ സംഘത്തിനു നേരെ 20ലധികം ഡി.വൈ.എഫ്.െഎ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഭീഷണിയെ തുടർന്ന് പള്ളിയിൽ ഒാടിക്കയറിയവരുടെ വീടുകളും ആക്രമിച്ചു. സ്ത്രീകളടക്കം അൾത്താരയിൽ അഭയം തേടിയതോടെ മാരകായുധങ്ങളുമായി പള്ളിയിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു.
കല്ലേറില്‍ സംഘത്തിലുണ്ടായിരുന്ന ബി.ടെക് വിദ്യാർഥിനിക്ക് കണ്ണിന് താഴെ പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ് ഏഴു പേെര അറസ്റ്റ് ചെയ്തെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണിയുടെ സ്വരം മാറിയെന്നാണ് ഇവരുടെ പരാതി. അക്രമികളായ 12 പേരില്‍ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ഊരുവിലക്ക് പ്രഖ്യാപിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
