കർദിനാളിെൻറ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനെന്ന് സീറോമലബാർ സഭ
text_fieldsകൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ച കന്യാസ്ത്രീയുമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നടത്തിയ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനെന്ന് സഭാ കാര്യാലയം. പ്രചരിക്കുന്ന സംഭാഷണം യാഥാർഥ്യമാണ്. എന്നാൽ തനിക്ക് ലൈംഗിക പീഡനം നേരിട്ടുവെന്ന് സംഭാഷണത്തിൽ കന്യാസ്ത്രീ പറയുന്നില്ല. സന്യാസിനി സമൂഹത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് അവർ പറയുന്നത്. ഇത് പൊലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ കാര്യാലയം പറഞ്ഞു.
പൊലീസിനെ ഉടനടി അറിച്ച് നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് സംഭാഷണത്തിൽ കന്യാസ്ത്രീ പറഞ്ഞിട്ടില്ല. അതുകൊണ്ട് സഭാധികാരികളുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാൻ നിർദേശിക്കുകയായിരുന്നു. സന്യാസിനി സമൂഹത്തിെൻറ മേൽ തനിക്ക് അധികാരമില്ലാത്തതിനാൽ വിഷയം അപ്പസ്തോലിക് ന്യൂൺഷോയുടെയോ സി.സി.ബി.െഎ പ്രസിഡൻറിെൻറയോ ശ്രദ്ധയിൽ പെടുത്താൻ കർദിനാൾ ഉപദേശിക്കുകയായിരുന്നുവെന്നും സഭ വിശദീകരിച്ചു.
വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് സംഭാഷണം പുറത്തു വിട്ടത്. ഇത് സഭാ നേതൃത്വത്തെ അവഹേളിക്കാനാെണന്നും കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
