ഭൂമി വിൽപനയിൽ നിയമലംഘനമില്ല, കോടതിയുടേത് അവസാന തീർപ്പല്ല –കർദിനാൾ
text_fieldsകൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ നിയമലംഘനം നടന്നിട്ടില്ലെന്നും സഭാനിയമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹരജിക്കാരെൻറ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് ഹൈകോടതി അവസാന തീർപ്പ് പറഞ്ഞിട്ടില്ലെന്നും കർദിനാളിെൻറ കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഭൂമി ഇടപാടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തെ നിയമങ്ങൾ ലംഘിക്കാതെയും സഭാനിയമങ്ങൾ പാലിച്ചും അതിരൂപതയുടെ വസ്തുക്കൾ വിൽക്കാൻ മെത്രാപ്പോലീത്തക്കുള്ള അധികാരം ഉപയോഗിച്ചാണ് ഭൂമി വിറ്റത്. വസ്തുക്കൾ വിൽക്കും മുമ്പ് കാനോനിക സമിതികളിൽ ചർച്ച ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അധികാരപ്പെടുത്തിയ പ്രൊക്യുറേറ്റർ വഴിയാണ് വിറ്റത്. അതിരൂപതക്കുവേണ്ടി ആർച് ബിഷപ് എന്ന നിലയിലാണ് കർദിനാൾ ജോർജ് ആലഞ്ചേരി ആധാരങ്ങളിൽ ഒപ്പിട്ടത്. വസ്തുക്കളുടെ വിലയായ മുഴുവൻ തുകയും അതിരൂപതയുടെ അക്കൗണ്ടിൽ യഥാസമയം നിക്ഷേപിക്കുന്നതിൽ സ്ഥലം വാങ്ങിയവരും ഇടനിലക്കാരും വീഴ്ചവരുത്തി. സാമ്പത്തിക ഇടപാടിലെ ശ്രദ്ധക്കുറവും വീഴ്ചയും മൂലം അതിരൂപതക്ക് സാമ്പത്തികനഷ്ടമുണ്ടായെന്നത് ഭാഗികമായി ശരിയാണ്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്.
ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സഭ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് മേജർ ആർച് ബിഷപ്പിെൻറ പരിഗണനയിലാണ്. അദ്ദേഹം റിപ്പോർട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇതിനിടെ, മേജർ ആർച് ബിഷപ്പിനെയും മറ്റും പ്രതി ചേർത്ത് ചിലർ പൊലീസിലും മജിസ്േട്രറ്റ് കോടതികളിലും ഹൈകോടതിയിലും പരാതി നൽകി. ക്രിമിനൽ കുറ്റങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ട് െപാലീസിന് ലഭിച്ച പരാതികളിൽ നടപടി അവസാനിപ്പിച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയും പരാതി തള്ളി. സമാന പരാതി ഹൈകോടതിയും തള്ളിയെങ്കിലും മറ്റൊരാൾ നൽകിയ റിട്ട് ഹരജിയിൽ എഫ്.െഎ.ആർ ഫയൽ ചെയ്ത് െപാലീസ് അന്വേഷിക്കണമെന്നാണ് നിർദേശം. വിധിയുടെ പൂർണരൂപം ലഭിച്ചശേഷം, ബന്ധപ്പെട്ടവരുമായി ആലോചിച്ച് മേൽനടപടി സ്വീകരിക്കുമെന്നും കർദിനാളിെൻറ ഒാഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
