Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളികളിൽ ഏകീകൃത...

പള്ളികളിൽ ഏകീകൃത കുർബാനക്ക് സൗകര്യമൊരുക്കണമെന്ന്​ കർദിനാൾ

text_fields
bookmark_border
പള്ളികളിൽ ഏകീകൃത കുർബാനക്ക് സൗകര്യമൊരുക്കണമെന്ന്​ കർദിനാൾ
cancel

കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭ അ​തി​രൂ​പ​ത​ക​ളി​ൽ കു​ർ​ബാ​ന ഏ​കീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ, ഏ​കീ​കൃ​ത ആ​രാ​ധ​ന​ക്ര​മം പി​ന്തു​ട​ര​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വീ​ണ്ടും സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി.

ആ​ർ​ച്ച് ബി​ഷ​പ്പു​മാ​ർ​ക്കും ബി​ഷ​പ്പു​മാ​ർ​ക്കു​മാ​യാ​ണ് ക​ത്ത്. ഏ​കീ​ക​ര​ണ വി​ഷ​യ​ത്തി​ൽ സ​ഭ​യെ എ​തി​ർ​ത്ത് നി​ല​വി​ലെ രീ​തി​യി​ൽ കു​ർ​ബാ​ന തു​ട​രു​ന്ന എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​റ​ണി ക​രി​യി​ലി​നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​കം ക​ത്തെ​ഴു​തി​യ​താ​യി ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കു​ന്നു.

കു​ർ​ബാ​ന ഏ​കീ​ക​ര​ണ വി​ഷ​യ​ത്തി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത് എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ​ത്തു​ന്ന ബി​ഷ​പ്പു​മാ​ർ​ക്കെ​ല്ലാം ഏ​കീ​കൃ​ത കു​ർ​ബാ​ന അ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​ൻ​റ​ണി ക​രി​യി​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​നി പോ​കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഏ​കീ​കൃ​ത ആ​രാ​ധ​ന​ക്ര​മം പി​ന്തു​ട​ര​ണ​മെ​ന്ന് ബി​ഷ​പ്പു​മാ​ർ​ക്ക് ആ​ല​ഞ്ചേ​രി നി​ർ​ദേ​ശം ന​ൽ​കി. സി​ന​ഡ് തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

ഇ​തി​നി​ടെ, സ​ഭ​യി​ൽ കു​ർ​ബാ​ന ഏ​കീ​ക​ര​ണം ന​ട​പ്പാ​യി​വ​രു​ക​യാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കെ.​സി.​ബി.​സി ആ​സ്ഥാ​ന​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:George Alencherry
News Summary - cardinal George Alencherry about unified Holy Mass
Next Story