Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി: ഒരു മരണം
text_fieldsbookmark_border
കോഴിക്കോട്: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയതിനെ തുടർന്ന് ഒരാൾ മരിച്ചു. പുതുപ്പാടി മട്ടികുന്ന് പരപ്പൻപാറ മാധവിയുടെ മകൻ രജിത്ത് മോൻ റജി (24)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11.30ന് കൂട്ടുകാരോടൊപ്പം മട്ടിക്കുന്നിലെ വീട്ടിലേക്ക് കാറിൽ പോകവേയാണ് അപകടത്തിൽപെട്ടത്. ഉരുൾെപാട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ കണ്ട് സുഹൃത്തുക്കൾ കാറിൽനിന്ന് ഇറങ്ങിയോടി. ഡ്രൈവിങ് സീറ്റിലായിരുന്ന രജിത്ത് കാർ പിറകോെട്ടടുക്കാൻ ശ്രമിച്ചെങ്കിലും കാറുൾെപ്പടെ ഒഴുകിപ്പോയി. വ്യാഴാഴ്ച ഉച്ചയോടെ മണൽ വയലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
