കാറുകള്‍ വാടകക്കെടുത്ത് മറിച്ചുനല്കുന്നവർ പിടിയില്‍
text_fieldsകോട്ടയം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് വാടകക്കെടുക്കുന്ന കാറുകള്‍ മറ ിച്ചുവില്ക്കുന്ന രണ്ടുപേർ പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം പുത്തന്വീട ്ടില്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളജ് ചെറിയംപറമ്പില്‍ വീട്ടില്‍ കെ.എ. നിഷാദ് (37) എ ന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ. അരുണ്‍ അറസ് റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തീവ്രവാദ സംഘങ്ങൾക്കാണ് ഇവർ കാറുകൾ വിറ്റതെന്ന് പൊല ീസ് പറഞ്ഞു.
ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് 11 കാറുകൾ സംഘം തമിഴ്നാട്ടിലേക്ക് കടത്തി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിക്കുകയും 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂര്‍ കുനിയമ്മുത്തൂര്‍ സ്വദേശി തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്) സംഘം കാറുകള്‍ നല്‍കിയിരുന്നത്.
എറണാകുളത്തുനിന്ന് ബി.എം.ഡബ്ല്യു, എര്‍ട്ടിഗ, മരടിൽനിന്ന് ബെേലനോ, നെടുമ്പാശ്ശേരിയിൽനിന്നും കോട്ടയത്തുനിന്നും കണ്ണൂര്‍ ഭാഗത്തുനിന്നും ഇന്നോവ, കോഴിക്കോട് ടൗണില്‍നിന്ന് ഇന്നോവ ക്രിസ്റ്റ, തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും മലപ്പുറം അങ്ങാടിപ്പുറം ഭാഗത്തുനിന്നും എര്‍ട്ടിഗ, വര്‍ക്കല ഭാഗത്തുനിന്ന് എസ്.യു.വി, തൃശൂര്‍ മാളയില്‍നിന്ന് ബുള്ളറ്റ് എന്നിവയാണ് വാടകക്കെടുത്ത് മറിച്ചുവിറ്റത്.
മാസങ്ങള്‍ക്കുമുമ്പ് ജില്ലയില്‍നിന്ന് ഇന്നോവ ക്രിസ്റ്റ വാഹനം ഇത്തരത്തില്‍ വാടകക്കെടുത്ത് മറിച്ചുവിറ്റിരുന്നു. ഇതിെൻറ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. കാറുകള്‍ തട്ടിയെടുക്കാന്‍ ഓരോ തവണയും ഓരോ ഫോണ്‍ നമ്പറും സിമ്മുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഉപയോഗിക്കുന്നത് വ്യാജ തിരിച്ചറിയല്‍ കാർഡുകൾ
കോട്ടയം: 10,000 മുതല്‍ 30,000 രൂപ വരെ വാടക നിശ്ചയിച്ച് മൂന്നുമാസത്തേക്കെന്ന പേരിലാണ് സംഘം കാറുകള്‍ കൊണ്ടുപോകുന്നത്. ആരുടെയെങ്കിലും പേരില്‍ നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ ഉടമകള്‍ക്ക് നല്‍കും. ഒ.എല്‍.എക്സിലും വിവിധ വെബ്സൈറ്റിലും വില്‍ക്കാനും വാടകക്കുമായി കാറുകള്‍ നല്കുന്ന നമ്പറിലേക്ക് വിളിച്ചാണ് സംഘം കാറെടുക്കുന്നത്. നിശ്ചിത തുക അഡ്വാന്‍സായി നല്‍കുകയും ചെയ്യും.
കാറുമായി പോയശേഷം ഇവരുടെ നമ്പറില്‍ വിളിച്ചാല്‍ പ്രതികരണം ഉണ്ടാകില്ല. ഇത്തരത്തില്‍ വൻ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിരിക്കുന്നത്. പ്രതികള്‍ വാടകക്കെടുത്ത് തട്ടിയെടുത്തതില്‍ ഏറെയും ആഡംബര കാറുകളാണ്.
നിഷാദാണ് ഇല്യാസിനെ തീവ്രവാദക്കേസ് പ്രതിയായ റഫീഖിന് പരിചയപ്പെടുത്തിയത്. ഇല്യാസിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്, വിയ്യൂര്‍ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ തട്ടിപ്പ് കേസുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ മുക്കുപണ്ടം പണയംെവച്ച കേസും മംഗലാപുരത്ത് കവര്ച്ചകേസും തൃശൂര്‍ ഈസ്റ്റില്‍ മോഷണക്കേസും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
