Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിന്‍റെ ചില്ല് തകർത്ത് മോഷണശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
കാറിന്‍റെ ചില്ല് തകർത്ത് മോഷണശ്രമം; പ്രതി പിടിയിൽ
cancel

തൃപ്പൂണിത്തുറ: കാറിന്‍റെ ചില്ല് തകർത്ത് മോഷണത്തിന് ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാർ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം.

മാതൃഭമി ന്യൂസ് ചാനൽ സീനിയർ പ്രൊഡ്യൂസർ അനീഷ് ആർ. നായരുടേതായിരുന്നു കാർ. പേട്ട പെട്രോൾ പമ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത ശേഷം കാറുടമ നീങ്ങിയ നേരത്തായിരുന്നു മോഷണശ്രമം നടന്നത്. കാറിന്‍റെ പിൻവശത്തെ ഡോർ ഗ്ലാസ് കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം കയ്യിട്ട് പിൻ സീറ്റ് മറിച്ചിട്ട് അകത്തിരുന്ന ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തിയ ശേഷം മരട് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് അര മണിക്കൂർ മുമ്പ് സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇയാൾ മോഷണം ശ്രമം നടത്തിയിരുന്നു.

ഇയാൾ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാത്തതിനാൽ വൈദ്യ പരിശോധനക്കു ശേഷം ഇയാളെ ഏതെങ്കിലും സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - car theft attempt in thrippunithura
Next Story