Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ പാടത്തേക്ക് മറിഞ്ഞു; കൂറ്റനാട്ടിൽ അത്ഭുതകരമായി രക്ഷപെട്ടത് ഒരുകുടുംബത്തിലെ ഏഴുപേർ

text_fields
bookmark_border
കാർ പാടത്തേക്ക് മറിഞ്ഞു; കൂറ്റനാട്ടിൽ അത്ഭുതകരമായി രക്ഷപെട്ടത് ഒരുകുടുംബത്തിലെ ഏഴുപേർ
cancel

കൂറ്റനാട്(പാലക്കാട്): കാര്‍ പാടത്തേക്ക് ഇടിച്ച് കയറി. ആറങ്ങോട്ടുകര റോഡിൽ കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് അപകടം. കുന്നംകുളം ഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് വരികയായിരുന്നു ബി.എം.ഡബ്ല്യു കാറാണ് റോഡിൽനിന്നും താഴ്ചയുള്ള പാടത്തേക്ക് വീണത്. ഇന്ന് ഉച്ചക്ക് 12.30 ഓടുകൂടിയാണ് സംഭവം.

ഇറുമ്പകശ്ശേരിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. പാലത്തിലെ ഹമ്പിൽ ഉയർന്നുപൊങ്ങിയ കാർ റോഡരികിലെ കരിമ്പനയിലിടിച്ചാണ് പാടത്തേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ കാറിലെ യാത്രക്കാരെ പുറത്തിറക്കി.

ആർക്കും കാര്യമായ പരിക്കില്ല. രണ്ട് കുട്ടികളും, മൂന്നു സ്ത്രീകളും, രണ്ട് പുരുഷന്മാരും അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car plunges into paddy field in Kootanad
Next Story