Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ യാത്രികൻ...

കാർ യാത്രികൻ പിന്തുടർന്നെത്തി സ്കൂട്ടർ യാത്രികരായ ദമ്പതികളെ മർദിച്ചു

text_fields
bookmark_border
കാർ യാത്രികൻ പിന്തുടർന്നെത്തി സ്കൂട്ടർ യാത്രികരായ ദമ്പതികളെ മർദിച്ചു
cancel

വർക്കല: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാർ യാത്രികൻ പിന്തുടർന്നെത്തി മർദിച്ചെന്ന് പരാതി. കിളിത്തട്ട് മുക്ക് സ്വദേശി ജയചന്ദ്രൻ, ഭാര്യ സിന്ധു എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതിമാർ കാർ നമ്പർ അടക്കം വർക്കല പൊലീസിൽ പരാതി നൽകി.

ഡിസംബർ 31ന് വൈകുന്നേരം ആറോടെ വർക്കല പൊലീസ് സ്റ്റേഷന് സമീപത്തെ അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ശിവഗിരി തീർത്ഥാടനത്തിന് പോകുകയായിരുന്നു ദമ്പതികൾ.

ഇവർ സഞ്ചരിച്ച സ്കൂട്ടർ പാർക്ക് ചെയ്യാനായി ഒരു വശത്തേക്ക് തിരിക്കുന്നതിനിടെ പിന്നിലെ കാറിലുണ്ടായിരുന്നയാൾ പ്രകോപിതനായി അസഭ്യം വിളിച്ചത്രെ. തുടർന്ന് പിന്തുടർന്നെത്തുകയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

മർദനമേറ്റ് നിലത്തുവീണ സിന്ധുവിന്‍റെ കണ്ണട ഊരി മാറ്റി മുഖത്തും അടിച്ചുവത്രെ. ഇവരുടെ ഇടത് കണ്ണിന് സാരമായ പരിക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsvarkala
News Summary - car passenger followed and beat up the couple who were traveling in scooter
Next Story