ഇ.വി ചാർജിങ് സ്റ്റേഷനിൽ കാറുടമക്ക് ഷോക്കേറ്റു
text_fieldsപറവൂർ: കെ.എസ്.ഇ.ബിയുടെ മന്നം 66 കെ.വി. സബ് സ്റ്റേഷനോടനുബന്ധിച്ച് വാഹനങ്ങൾ ചാർജ് ചെയ്യുന്ന ഇ.വി ചാർജിങ് സ്റ്റേഷനിലെ മെഷീനിൽനിന്ന് പറവൂർ നഗരസഭ മുൻ കൗൺസിലർക്ക് ഷോക്കേറ്റു.
വാണിയക്കാട് കളത്തിപ്പറമ്പിൽ കെ.എൽ. സ്വപ്നക്കാണ് (43) ഷോക്കേറ്റത്. വലതുകൈയിലെ തള്ളവിരലിനും ഇടതുകാലിലും പൊള്ളലേറ്റ സ്വപ്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
കാറിൽ 59 ശതമാനം ചാർജ് കയറിയപ്പോൾ ചാർജിങ് മെഷീൻ പ്രവർത്തനരഹിതമായി. അൽപനേരം കാത്തുനിന്നിട്ടും പ്രവർത്തിക്കാതിരുന്നതിനാൽ കാറിന്റെ കണക്ടറിൽനിന്ന് പ്ലഗ് വിച്ഛേദിച്ച് മെഷീനിലേക്ക് തിരികെ എടുത്തുവെച്ചപ്പോഴാണ് ഷോക്കേറ്റത്.

