Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എത്ര വിഷമം തോന്നീട്ടും കാര്യമില്ല, ഇതിനുള്ള ചികിത്സ ഞങ്ങൾ തരാം...’; ​ദേശീയപാത എൻട്രിയിലൂടെ കാർ നേരെ ചെന്ന് ഇറങ്ങിയത് എം.വി.ഡിക്ക് മുന്നിൽ

text_fields
bookmark_border
‘എത്ര വിഷമം തോന്നീട്ടും കാര്യമില്ല, ഇതിനുള്ള ചികിത്സ ഞങ്ങൾ തരാം...’; ​ദേശീയപാത എൻട്രിയിലൂടെ കാർ നേരെ ചെന്ന് ഇറങ്ങിയത് എം.വി.ഡിക്ക് മുന്നിൽ
cancel

മലപ്പുറം: അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും പുതിയ ദേശീയപാതയെ മരണക്കളമാക്കിയതോടെ നിയമലംഘകർക്ക് പൂട്ടുമുറുക്കി എം.വി.ഡി. ദേശീയപാത കോഴിച്ചെനയിൽ ഇന്ന് നടന്ന പരിശോധനക്കിടെ നിയമംലംഘിച്ച നിരവധി പേരെയാണ് പിടികൂടിയത്.

ദേശീയപാതയിലേക്ക് കയറേണ്ട വഴിയിലൂടെ ഒരു കാർ പുറത്തേക്കിറങ്ങിയത് നേരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക്. ഇതോടെ ഉദ്യോഗസ്ഥർ ശക്തമായ താക്കീത് നൽകി കർശന നടപടിയെടുത്തു. ‘നമ്മൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തുകൂടെ ഭക്ഷണം ഇങ്ങോട്ട് തിരിച്ചു വന്നു കഴിഞ്ഞാൽ അതിന് ഛർദ്ദി എന്നാണ് പറയുക. അതൊരു അസുഖമാണ്. അങ്ങനെ ഉണ്ടെങ്കിൽ നമ്മൾ ഡോക്ടറുടെ അടുത്ത് പോകും. അതുപോലെ വണ്ടി അങ്ങോട്ട് കയറുന്ന സ്ഥലത്തുകൂടെ നിങ്ങൾ തിരിച്ചിറങ്ങുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അസുഖം ഉണ്ടെന്നാണ് അർത്ഥം. അതിനുള്ള ചികിത്സ ഞങ്ങൾ തരാം, കുറച്ചുകാലം ഇനി വണ്ടി ഓടിക്കണ്ട. ഇതല്ലാതെ വേറെ മാർഗ്ഗമില്ല’ -ഉദ്യോഗസ്ഥൻ കാർ ഡ്രൈവറോട് പറഞ്ഞു.

ഇതോടെ ഡ്രൈവർ ഒഴികഴിവ് പറഞ്ഞപ്പോൾ ​ ‘ഞങ്ങളോട് എത്ര വിഷമം തോന്നിയിട്ടും കാര്യമില്ല. ആ രൂപത്തിലാണ് നാഷണൽ ഹൈവേയിൽ അപകടങ്ങൾ ഉണ്ടാകുന്നത്, ഇടിച്ചാൽ മരിക്കുകയാണ്. അല്ലെങ്കിൽ ഗുരുതരമായ പരിക്കേൽക്കുകയാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ’ -എന്നായി ഉദ്യോഗസ്ഥൻ. ‘നിങ്ങൾക്ക് ഉപദേശം തന്നു, ആവശ്യമായ എല്ലാ സിഗ്നലുകളും തന്നു, എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നു. എന്നിട്ടും ഒരു ചെറിയ നിമിഷത്തിനു വേണ്ടി, അല്ലെങ്കിൽ രണ്ട് മിനിറ്റ് ലാഭിക്കാൻ വേണ്ടിയാണ് നിങ്ങൾ ഇപ്പോൾ ഈ എൻട്രിയിൽ കൂടെ എക്സിറ്റ് ആയി പോയത്. അത് സമ്മതിക്കാൻ കഴിയില്ല.

അറിയാതെ അല്ലല്ലോ, നിങ്ങൾ സ്വബോധത്തോടു കൂടെ തിരിഞ്ഞതാണല്ലോ. ഏതായാലും ഹൈവേയിൽ ഇനി മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പെട്രോളിങ് കർശനമായിട്ടുണ്ടാകും. ഇരുപത്തിനാല് മണിക്കൂർ മോട്ടോർ വാഹന വകുപ്പിന്റെയും അതോടൊപ്പം തന്നെ ഹൈവേ പോലീസിന്റെയും കണ്ണുകൾ നാഷണൽ ഹൈവേയിൽ ഉണ്ടാകും. കാരണം അപകടം പരമാവധി കുറയ്ക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.

ട്രാഫിക് സംവിധാനങ്ങളും റോഡ് സംവിധാനങ്ങളും വികസിക്കുന്നതിനനുസരിച്ച് അപകടം കൂടുകയാണെങ്കിൽ ഇതിനകത്ത് കാര്യമായ പ്രയോജനമില്ലല്ലോ. അതുകൊണ്ടുതന്നെ അത് തടയുക എന്നുള്ളതുതന്നെയാണ് ലക്ഷ്യം. ആളുകൾക്ക് ഇത് സമാധാനമായി ഉപയോഗിക്കാൻ പറ്റണം, ഓടിക്കാൻ പറ്റണം. അങ്ങനെ ഓടിക്കാൻ പറ്റുമ്പോൾ മാത്രമേ ഇതിന്റെ പ്രയോജനം ഞങ്ങൾക്ക് കിട്ടുകയുള്ളൂ. ആളുകൾ കൂടുതൽ മരിച്ചിട്ട് നല്ല സൗകര്യത്തോടെ വാഹനം ഓടിക്കുക എന്നുള്ളത് മോട്ടോർ വാഹന വകുപ്പിന്റെയോ ഗതാഗത വകുപ്പിന്റെയോ ഗവൺമെന്റിന്റെയോ ലക്ഷ്യമല്ല. സൗകര്യം കൂടുന്തോറും നമ്മൾ ആ സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവൂ.

സാധാരണ നല്ല റോഡുകളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് നന്നാകുമ്പോൾ ഡ്രൈവർ മോശമാകുന്നു എന്നാണ് ഞങ്ങളുടെ കണ്ടെത്തൽ. ഡ്രൈവറെക്കൂടി നന്നാക്കുക എന്നുള്ളതാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം’ -മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car lands before MVD via highway entry
Next Story