പിതാവ് ഓടിച്ച കാർ മതിലിലിടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു
text_fieldsകൂത്തുപറമ്പ്: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു. മാങ്ങാട്ടിടം കൈതച്ചാലിലെ ആലോറ ഹൗസിൽ രാജേഷിെൻറയും ഉരുവച്ചാലിലെ ശീതളിെൻറയും ഏകമകൻ അൻഷിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഇറക്കത്തിൽെവച്ചാണ് അപകടം.
അമിത വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ രാജേഷ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി പുറത്തേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
