Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോ തൂണിൽ കാറിടിച്ച് ഹമീദലി ശിഹാബ് തങ്ങളടക്കം രണ്ടു പേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: മെട്രോ തൂണിൽ കാറിടിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി തങ്ങളടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച 2.40ഓടെ ദേശീയപാതയിൽ മുട്ടം പള്ളിക്ക് സമീപമാണ് അപകടം. കൊല്ലം ദാറുൽ ജദീദ് വീട്ടിൽ അബ്ദുല്ലയാണ് പരിക്കേറ്റ മറ്റൊരാൾ. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമീദലി തങ്ങളുടെ കൈക്കും അബ്ദുല്ലയുടെ വലത് കാലിനുമാണ് പരിക്കേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. കൊല്ലം സ്വദേശി അജ്മീർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്ന് മുൻവശങ്ങളിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻവശം പൂർണമായും തകർന്നു. കൊല്ലത്ത് സംഘടന പരിപാടിയിൽ പങ്കെടുത്ത് മലപ്പുറത്തേക്ക് പോകെവയാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
