Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel

കരുവാറ്റ: ഹരിപ്പാട് അമിത വേഗത്തിൽ വന്ന കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഡൽഹി ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനി മിത്ത് മീഡിയ സൊല്യുവിഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആലുവ സൈറ്റ് പ്രൊജക്ട് മാനേജർ പത്തനംതിട്ട എരുമക്കാട് കിടങ്ങന്നൂർ ഇട്ടിമണ്ണിൽ വിശ്വംഭരന്‍റെ മകൻ ലിനു കുമാർ (38) ആണ് മരിച്ചത്.

ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംങ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും മഹാരാഷ്ടയിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട പഞ്ചസാര ചാക്ക് കയറ്റിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ലിനു കുമാറിനെ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇടിയുടെ ആഘാതത്തിൽ കാർ നിശേഷം തകർന്നു. ശനിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സൈറ്റ് കാണാൻ പോയി മടങ്ങിയ ശേഷം ഞായറാഴ്ച കൊല്ലത്ത് ഭാര്യാ വീട്ടിൽ ലിനു കയറിയിരുന്നു. അവിടെ നിന്നും പുലർച്ചെ എറണാകുളം ഭാഗത്തേക്ക് പുറപ്പെട്ടതാണ്. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹരിപ്പാട് പൊലീസ് കേസെടുത്തു. ഭാര്യ: അശ്വതി, സഹോദരി ബിന്ദു (ഡൽഹി),

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car hit lorry in Haripad; Man dead -Kerala News
Next Story