നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsഹരിപ്പാട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി അതിലെ യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗു രുതര പരിക്കേറ്റു. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജങ്ഷന് സമീപം വെള്ളിയാഴ്ച പുലർച്ച 5.50ഓടെ ആയിരുന്നു അപകടം. ഡ്രൈവ ർ തിരുപ്പൂർ 4/271 എസ്.ആർ നഗർ തങ്കസ്വാമിയുടെ മകൻ വെങ്കിടാചലം (35), യാത്രക്കാരൻ പൊള്ളാച്ചി വി.കെ.ആർ സ്ട്രീറ്റ് വരദരാജെൻറ മകൻ ശരവണൻ (47) എന്നിവരാണ് മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേരായ പൊള്ളാച്ചി സ്വദേശികളായ നന്ദകുമാർ (38), ശെൽവരാജൻ (41) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയിൽനിന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനത്തിന് പോയവരാണ് കാർ യാത്രികർ. റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.
ഹരിപ്പാട് എമർജൻസി റെസ്ക്യു ടീം അംഗങ്ങളും പൊലീസും അഗ്നിരക്ഷസേനയും സ്ഥലെത്തത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരവണൻ സംഭവസ്ഥലത്തും വെങ്കിടാചലം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ലീലയാണ് ശരവണെൻറ ഭാര്യ. മക്കൾ: പ്രണവ്, ഹരിഹരൻ.
