Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു; രക്ഷക്കെത്തിയ പൊലീസുകാർ ക്വാറൻറീനിൽ
text_fieldsbookmark_border
ചാലക്കുടി: കൊരട്ടിയിൽ ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ദേശീയ പാതയിൽ പെരുമ്പിയിലായിരുന്നുഅപകടം. കനത്ത മഴയെത്തുടർന്ന് കാർ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് രക്ഷാപ്രവർത്തനം നടത്തി.
അസ്വസ്ഥതകൾ പ്രകടിപ്പിച്ച എട്ടു മാസം ഗർഭിണിയായ യുവതി അൽപ സമയം കൊരട്ടി പൊലീസ് സ്റ്റേഷനിൽ വിശ്രമിച്ചു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ദമാമിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യുവതി ഹോം ക്വാറൻറീനിൽ പോവുകയായിരുന്നത് അറിയാതെയാണ് ഇവരെ പൊലീസ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചത്.
ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ആറുപൊലീസുകാരെ ഉടൻ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്തു. യുവതിയോടൊപ്പം ജ്യേഷ്ഠനാണ് കൂടെ ഉണ്ടായിരുന്നത്.
Next Story
