Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ കത്തി റിട്ട....

കാർ കത്തി റിട്ട. ഹെഡ്മാസ്റ്റർ വെന്ത് മരിച്ചു

text_fields
bookmark_border
കാർ കത്തി റിട്ട. ഹെഡ്മാസ്റ്റർ വെന്ത് മരിച്ചു
cancel

കക്കട്ടിൽ: കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കത്തി റിട്ട. ഹെഡ്മാസ്​റ്റർ വെന്ത് മരിച്ചു. നമ്പ്യത്താംകുണ്ട് എം.എൽ.പി.സ്കൂൾ റിട്ട. ഹെഡ്മാസ്​റ്റർ കൊയ്യാൽ നാണു ( 62 )വാണ് മരിച്ചത്.  ബുധനാഴ്ച പുലർച്ച നാലോടെ അമ്പലകുളങ്ങര ടൗണിനടുത്താണ് അപകടം. ചേലക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ്​ തീയണച്ചത്​.

തിരിച്ചറിയാൻ പറ്റാത്ത വിധം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാറി​​​െൻറ മുന്നിലെ സീറ്റുകളും, പിൻവശവും പൂർണമായും നശിച്ചിട്ടുണ്ട്. ടാങ്കിൽ തീപടർന്നിട്ടില്ല. റൂറൽ എസ്.പി ജയദേവ്, ഡി.വൈ.എസ്.പിമാരായ സുനിൽ കുമാർ,ഷാജി, കുറ്റ്യാടി സി.ഐ സുനിൽ കുമാർ, എന്നിവരുടെ നേതൃത്വത്തിൽ പൊലീസും  സയന്റിഫിക്ക് അസിസ്​റ്റൻറ്​ വി.വിനീത്, വിരലടയാള വിദഗ്ധൻ രജ്ഞിത്ത് എന്നിവരും സ്ഥലത്തെത്തി.

ശേഷം മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുജാത (സീനിയർ ക്ലർക്ക് വടകര സബ്കോടതി) മകൻ: ആത്മജ് (വിദ്യാർത്ഥി )സഹോദരങ്ങൾ: പൊക്കൻ, കണാരൻ, നാരായണി, പരേതരായ ചാത്തു, ദേവി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newscar firemalayalam newsKakkatt
News Summary - Car got fire and a Man died In Kakkatt - Kerala News
Next Story