Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ വൈദ്യുതപോസ്റ്റിലിടിച്ചു കത്തിനശിച്ചു: ആളപായമില്ല
text_fieldsbookmark_border
വൈത്തിരി: ദേശീയപാതയിൽ പൂക്കോട് അനിമൽ സയൻസ് യൂണിവേഴ്സിറ്റിക് സമീപം ഓടിക്കൊണ്ടിരുന്ന കാർ വൈദ്യുത പോസ്റ്റിലിടിച്ചു കത്തിനശിച്ചു. രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊടുവള്ളി സ്വദേശികളായ നാലു യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയ ശേഷമാണു കാർ കത്തിയത്. ആർക്കും പരിക്കില്ല.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പെട്ടെന്ന് ലൈൻ ഓഫാക്കിയതിനാൽ കൂടുതൽ ദുരന്തം ഉണ്ടായില്ല. സ്റ്റേഷൻ ഓഫീസർ കെ.എം.ജോമി, ലീഡിങ് ഫയർമാൻ ഐ.ജോസെഫ്, ഫയർഓഫീസര്മാരായ സുധീഷ്, സുനി ജോർജ്ജ് എന്നിവരുടെനേതൃത്വത്തിൽ കൽപ്പറ്റ ഫയർഫോഴ്സ് തീ അണച്ച്.വൈത്തിരി പോലീസും സ്ഥലത്തെത്തി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
Next Story
