തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കാർ താഴ്ന്നു
text_fieldsതിക്കോടി കല്ലകം ഡൈവ് ഇൻ ബീച്ചിൽ അപകടത്തിൽപെട്ട കാർ
പയ്യോളി: സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നായ തിക്കോടി കല്ലകം കടൽത്തീരത്ത് തിരമാലയിൽപെട്ട് കാർ താഴ്ന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കല്ലകത്തിനു സമീപം കോടിക്കൽ ഭാഗത്തായിരുന്നു അപകടം.
വിനോദ സഞ്ചാരത്തിനായി എത്തിയ കോഴിക്കോട് പടനിലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
കാർയാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടു മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനു ശേഷമാണ് പൊലീസും അഗ്നിശമനസേനയും ചേർന്ന് മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്താൽ മണലിലും തിരമാലയിലും പുതഞ്ഞ കാർ കരക്കെത്തിച്ചത്.
വേലിയേറ്റ സമയമായതിനാൽ കടൽവെള്ളം ക്രമാതീതമായി ഉയർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

