Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലുങ്കിൽ കാറിടിച്ചു, സമീപത്തിരുന്ന യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; അപകടം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ

text_fields
bookmark_border
Car Accident in Ranni
cancel
camera_alt

റാന്നി വാളിപ്ലാക്കലിനു സമീപമുണ്ടായ കാറപകടം

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കലിനു സമീപം കലുങ്കിൽ കാറിടിച്ചു. കലുങ്കിനു സമീപം ഇരുന്ന യുവാക്കൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ഡോക്ടർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻവശം പൂർണമായി തകർന്നു. കലുങ്ക് തകർന്നെങ്കിലും യുവാക്കൾ അപകടത്തിൽപ്പെട്ടില്ല.

അമിതവേഗതയിലായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car crashes into culvert on Punalur-Muvattupuzha state highway
Next Story