Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​​ കാർ...

കോഴിക്കോട്ട്​​ കാർ കത്തി നശിച്ചു; യാത്രക്കാരൻ ഇറങ്ങിയോടി രക്ഷപ്പെട്ടു

text_fields
bookmark_border
കോഴിക്കോട്ട്​​ കാർ കത്തി നശിച്ചു; യാത്രക്കാരൻ ഇറങ്ങിയോടി രക്ഷപ്പെട്ടു
cancel

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിക്ക്​ എതിർവശത്തെ റോഡരികിൽ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന പാലക്കോട്ടുവയൽ സ്വദേശി അക്ഷയ്​ ടോം അഗസ്​റ്റിൻ ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. മെഡിക്കൽ കോളജ്​ ആശുപത്രി ജങ്​​ഷനിൽനിന്ന്​ ദേവഗരി കോളജ്​ ഭാഗത്തേക്കുള്ള റോഡിനരികിൽ ചൊവ്വാഴ്​ച രാവിലെ 10.15നായിരുന്നു തീപിടിത്തം.

സമീപത്തെ ലാബിൽ ആർ.ടി.പി.സി.ആർ കോവിഡ്​ പരിശോധനക്കെത്തിയതായിരുന്നു കാറുടമയായ അക്ഷയ്​. കാർ പാർക്ക്​ ചെയ്യുന്നതിനിടെയാണ്​ പുക ശ്രദ്ധയിൽപ്പെട്ടത്​. ഉടൻ കാറിൽ നിന്നിറങ്ങി സമീപത്തുള്ളവരെ വിവരമറിയിച്ചു. കാറിലെ കാർപറ്റിനും തീപിടിച്ചു. തീകെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുൻഭാഗത്ത്​ ​െവച്ചിരുന്ന സാനിറ്റൈസറടങ്ങിയ കുപ്പിക്ക്​​ തീപിടിച്ചതോടെ കാർ ആളിക്കത്തി.

അക്ഷയ്​ വിളിച്ചതിനെ തുടർന്ന്​ വെള്ളിമാട്​കുന്നിൽ നിന്ന്​ സ്​റ്റേഷൻ ഓഫീസർ ​െക.പി ബാബുരാജി​ന്‍റെയും അസി. സ്​റ്റേഷൻ മാസ്​റ്റർ ഒ.കെ അശോക​ന്‍റെയും നേതൃത്വത്തിൽ ഫയർഫോഴ്​സ്​ പെ​ട്ടെന്ന്​ സഥലത്തെത്തി. ​സമീപത്തെ ട്രാൻസ്​ഫോർമറിനും വാഹനങ്ങൾക്കും തീപിടിക്കാതെ ഫയർഫോഴ്​സും ​െപാലീസും നാട്ടുകാരുമുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇടപെട്ടു.

കാസർക്കോട്​ സ്വകാര്യകമ്പനിയിൽ ​ടെറിട്ടറി സെയിൽസ്​ എക്​സിക്യുട്ടീവായ അക്ഷയ്​ സുഹൃത്തിന്​ കോവിഡായിരുന്നതിനാൽ ആറ്​ ദിവസമായി ക്വാറൻറീനിലായിരുന്നു. ഷോർട്​ സർക്യുട്ടാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ നിഗമനം. കാർ പൂർണമായും കത്തിയ നിലയിലാണ്​. കഴിഞ്ഞ വർഷം വാങ്ങിയ സെക്കൻഡ്​ ഹാൻറ്​ റിറ്റ്​സ്​ കാറിനാണ്​ തീപിടിച്ചത്​. സീനിയർ ഫയർ ഓഫിസർ രാജീവൻ, ലതീഷ്​, ജിതിൻ രാജ്​, ജിതിൻ, ഹമീദ്​, റാഷിദ്​, ശൈ​േലഷ്​ എന്നിവരും ഫയർഫോഴ്​സ്​ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Caught Firekozhikode News
News Summary - Car Caught Fire In Kozhikode, Passenger Escaped
Next Story