Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിയൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു; യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടു

text_fields
bookmark_border
car fire
cancel

അഴിയൂർ: മാഹിക്ക് സമീപം അഴിയൂരിൽ ഓടിക്കൊണ്ടിരിക്കേ കാറിന് തീപ്പിടിച്ചു. കുഞ്ഞിപ്പള്ളിക്കും അണ്ടിക്കമ്പനിക്കുമിടയിൽ ദേശീയപാതയിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ.ടി. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എറ്റിയോസ് ലിവ കാറാണ് കത്തിനശിച്ചത്.

കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കാറിന്‍റെ ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിപ്പള്ളിയിൽ കാർ നിർത്തിയിരുന്നു. ഇതുവഴി പോയ വടകര ഹൈവേ പൊലീസിന്‍റെ വാഹനം കൈ കാണിച്ച് നിർത്തി. ഈ സമയത്താണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കിറങ്ങി. ഇതിന് പിന്നാലെ കാർ കത്തുകയായിരുന്നു.

മാഹി ഫയർ ഫോഴ്സും ചോമ്പാല പൊലീസും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car caught fire in azhiyur national highway
Next Story