കാറും ബസും കൂട്ടിയിടിച്ച് ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
text_fieldsകാഞ്ഞിരമറ്റത്ത് അപകടത്തില്‍ തകര്‍ന്ന കാര്‍
കാഞ്ഞിരമറ്റം: എറണാകുളം കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപം ബസും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്. ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.
പള്ളിക്കു സമീപത്തെ വളവില്‍ വെച്ച് എറണാകുളം ഭാഗത്തു നിന്നും എത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും കോട്ടയം ഭാഗത്തു നിന്നും വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സൂചനാബോര്‍ഡ് തകര്‍ത്താണ് ബസ് നിന്നത്. കാറിന്‍റെയും ബസിന്‍റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

