Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരണവീട്ടിൽ എത്തിയയാളുടെ കാർ കത്തിച്ച നിലയിൽ
text_fieldsbookmark_border
ആനക്കര: മലമൽക്കാവ് ആനപ്പടിയിൽ മരണവീട്ടിൽ മരണാനന്തര ചടങ്ങിന് എത്തിയ ആളുടെ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. കണ്ണംകുഴിയിൽ ദിനേഷ്കുമാറിൻെറ വീട്ടിൽ നിർത്തിയിട്ടിരുന്ന ശ്രീകൃഷ്ണപുരം സ്വദേശിയും അധ്യാപകനുമായ ഗിരീഷിന്റെ ഉടമസ്ഥതയിലുളള കാറാണ് തിങ്കളാഴ്ച്ച രാത്രിയിൽ ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്.
വധുഗൃഹത്തിലെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ് ഗിരീഷ്. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥന്‍റെ കാറാണെന്ന് തെറ്റിദ്ധരിച്ചാണ് ഗിരീഷിന്‍റെ കാര്‍ കത്തിച്ചതെന്നും പറയപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

