You are here

കാറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

19:32 PM
16/05/2019
accident-sympol

തിരൂര്‍ :തിരൂര്‍ പെരുവഴിയമ്പലത്ത് കാറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം സുരേന്ദ്രന്‍ നായരുടെ ഭാര്യ കോടപ്പുറത്ത് തങ്കമണിയാണ് (65) മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റ മകനും ചേര്‍ത്തല കോടതി ജീവനക്കാരനുമായ പ്രതീഷ്, മരുമകള്‍ പാര്‍വ്വതി, മക്കളായ കവിത, റിജേഷ്, ശ്രീഹരി എന്നിവരെ  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ചേര്‍ത്തലയില്‍ നിന്നും വള്ളിക്കുന്നിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടം. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തങ്കമണിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...
COMMENTS