Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങരംകുളത്ത് വാഹനാപകടം; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ചങ്ങരംകുളത്ത് വാഹനാപകടം; നാലുപേർക്ക് പരിക്ക്
cancel

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്തും വളയംകുളം മാങ്കുളത്തും ഉണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കു പറ്റി. മാങ്കുളത്ത് തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. വളയംകുളം മാങ്കുളത്ത് താമസിക്കുന്ന പുളിക്കപ്പള്ളി മണാലിൽ മുഹമ്മദ്(65)നാണ് പരിക്കേറ്റത്. പരിക്കേറ്റ മുഹമ്മദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങരംകുളം ഹൈവേയിൽ സൺറൈസ് ഹോസ്പിറ്റലിലിന് സമീപം ബൈക്കിൽ വാനിടിച്ച് ബൈക്ക് യാത്രികരായ കുടുംബത്തിന് പരിക്കേറ്റു. കോലിക്കരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്ന അകലാട് സ്വദേശി കുന്നിക്കൽ ഇസ്ഹാഖ്(42), ഭാര്യ ആയിഷ (36) ,മകൾ ഇസ്റ(3)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident in Changaramkulam; Four people were injured
Next Story