Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യ ലഹരിയില്‍ ഓടിച്ച...

മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
cancel

വെള്ളറട: അര്‍ദ്ധ രാത്രിയില്‍ മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശനിയാഴ്ച്ച അര്‍ദ്ധരാത്രി 12 മണിയോടുകൂടി കുന്നത്തുകാല്‍ ധനുവച്ചപുരംറോഡില്‍ മണിവിളയിലായിരുന്നു സംഭവം. വാഹനം അപകടത്തില്‍ പീഡനത്തിന്റെ ശബ്ദം കേട്ട് പരിഭ്രാന്തനായ നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന്സ്ഥലത്തെത്തിയ പാറശാല പൊലീസാണ് വാഹനം ഓടിച്ചയാളെ ആശുപത്രിയിലെത്തിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അപകടത്തില്‍പെട്ട കെ. എല്‍19 എ 8888 എന്ന നമ്പറുള്ള കാറിനുള്ളില്‍ മദ്യക്കുപ്പിയും റബറിന്റെ ഒട്ടുകറയും കാണപ്പെട്ടു. തലകീഴായി മറിഞ്ഞ കാറിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ബമ്പറുകള്‍ ഇളകിത്തെറിച്ച നിലയിലായിരുന്നു. അന്വേഷണത്തില്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് പാറശാല എസ് . ഐ പറഞ്ഞു. പാതിരാത്രിയായതിനാല്‍ റോഡില്‍ മാറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradacar accident
News Summary - car accident; dreiver injured
Next Story