എന്‍റെ മോൻ പോകുമ്പോളും എവിടെയെങ്കിലും ജീവിച്ചിരിക്കട്ടെ; വാഹനാപകടത്തെ തുടർന്ന് മരിച്ച ആദിലിന്‍റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം
text_fieldsകോഴിക്കോട്: പാലക്കാട് മണ്ണാർക്കാട് വെച്ച് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരൻ ആദിലിന് മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. മണ്ണാർക്കാട് സ്വദേശിയായ ആദിൽ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെ കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു.
ആദിലിന്‍റെ കരളും വൃക്കയും ഇനി മറ്റു മൂന്ന് പേർക്ക് ജീവനേകും. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒപ്പം കൂടെയുണ്ടായിരുന്നയാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ആദിലിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും സ്ഥിതി കൂടുതൽ ഗുരുതരമായതിനെ തുടർന്നാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

