കൊച്ചി: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് ബസന്ത് സാഠേയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകർ. നാഗ്പൂരിലേക്ക് കൊണ്ടുപോകും വഴി മൃതദേഹം
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് സഹപ്രവർത്തകർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയത്. റോഡ് മാർഗം ആംബുലൻസിലാണ് മൃതദേഹം കൊച്ചിയിൽ എത്തിച്ചത്.
സാഠേയുടെ മൃതദേഹത്തിൽ അന്തിമാഞ്ജലി അർപ്പിക്കുന്ന സഹപ്രവർത്തകർ: ചിത്രങ്ങൾ