Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന്; പാർലമെന്‍റിൽ ഹൈബിയുടെ സ്വകാര്യ ബിൽ, എതിർപ്പറിയിച്ച് കേരളം

text_fields
bookmark_border
hibi eden 897987
cancel

തിരുവനന്തപുരം: തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹൈബി ഈഡന്‍ എം.പിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്രം സംസ്ഥാന സർക്കാറിന്‍റെ നിലപാട് തേടി. എന്നാൽ, എം.പിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡ‍ൻ 2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തികമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരുമെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടി. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ല. 1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - capital should be shifted to Ernakulam Hibi's private bill in Parliament
Next Story