Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right35 വേദികൾ, 350...

35 വേദികൾ, 350 കലാപരിപാടികൾ; തലസ്ഥാനത്ത് ഓണം വാരാഘോഷം ഇന്നുമുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
https://www.madhyamam.com/tags/onam-celebration
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്‌​ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷം ​തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും. ന​ടി ശോ​ഭ​ന​യു​ടെ നൃ​ത്താ​വി​ഷ്‌​കാ​ര​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

ഏ​ഴ് മു​ത​ൽ കെ.​എ​സ്. ഹ​രി​ശ​ങ്ക​റി​ന്റെ മ്യൂ​സി​ക് ലൈ​വും നി​ശാ​ഗ​ന്ധി​യി​ൽ അ​ര​ങ്ങേ​റും. ആ​ഗ​സ്റ്റ് 30 വ​രെ ന​ട​ക്കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് മാ​ത്രം 35 വേ​ദി​ക​ളി​ലാ​യി 340ലേ​റെ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 3,000ത്തോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മാ​യെ​ത്തും. ഇ​തി​നു പു​റ​മെ വി​വി​ധ ജി​ല്ല​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്താ​കെ 8000 ലേ​റെ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കാ​ളി​ക​ളാ​കും.

ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ലെ ആ​ഘോ​ഷ​മേ​ഖ​ല​യെ ബി​സി​ന​സ് സോ​ൺ, ഫ്യൂ​ച്ച​ർ സോ​ൺ, ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ സോ​ൺ, ഫു​ഡ് സോ​ൺ എ​ന്നി​ങ്ങ​നെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. സ​മാ​പ​ന ദി​ന​മാ​യ ആ​ഗ​സ്റ്റ് 30ന് ​ഘോ​ഷ​യാ​ത്ര മാ​ന​വീ​യം വീ​ഥി​യി​ൽ നി​ന്നും അ​ഞ്ചി​ന് ആ​രം​ഭി​ച്ച് കി​ഴ​ക്കേ​കോ​ട്ട​യി​ൽ അ​വ​സാ​നി​ക്കും. 62 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പ​ങ്കെ​ടു​ക്കും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫോ​ക്ക് ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ലേ​റെ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും.

ഓണ​ത്തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ​ സ്​​പെ​ഷൽ ട്രെയിൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ​ കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ന്ത്രാ​ഗ​ച്ചി​യി​ൽ നി​ന്ന്​ ഞാ​യ​റാ​ഴ്​​ച യാ​ത്ര​യാ​രം​ഭി​ച്ച വ​ൺ വേ ​സ്​​പെ​ഷ്യ​ൽ​ ട്രെ​യി​ൻ (08065) ചൊ​വ്വാ​ഴ്ച വൈ​കി​ട്ട്​ കേ​ര​ള​ത്തി​ൽ എ​ത്തും. പാ​ല​ക്കാ​ട് - വൈ​കു. 4.00, തൃ​ശൂ​ർ - 5.42, , ആ​ലു​വ - 6.35, , എ​റ​ണാ​കു​ളം ടൗ​ൺ - 7.20 , കോ​ട്ട​യം - 8.25, ച​ങ്ങ​നാ​ശ്ശേ​രി - 8.45 , തി​രു​വ​ല്ല - 8.56, ചെ​ങ്ങ​ന്നൂ​ർ - 9.08, മാ​വേ​ലി​ക്ക​ര - 9.20, കാ​യം​കു​ളം - 9.30 , കൊ​ല്ലം - 10.20, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - 11.45 എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലെ സ​മ​യ​ക്ര​മം. ഒ​രു എ.​സി ടൂ ​ട​യ​ർ കോ​ച്ച്, ര​ണ്ട്​ എ.​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, 11 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, നാ​ല്​ 4 ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ എ​ന്നി​വ​യാ​ണ്​ ട്രെ​യി​നി​ലു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtCultural eventsOnam week celebrationThiruvananthapuram
Next Story